ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍

ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സ് എന്ന നിലയിലാണ്. 287 പന്തില്‍ നിന്ന് 160 റണ്‍സെടുത്ത ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് അടിത്തറ പാകിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡീകോക്ക് 163 പന്തില്‍ നിന്ന് 111 റണ്‍സെടുത്ത്പുറത്തായി. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി അര്‍ധശതകം നേടി. ഇന്ത്യക്കായി ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.

ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച ലീഡാണ് ലക്ഷ്യം വെച്ചിരുന്നത്. ഇന്ത്യ ആദ്യ ഇന്നിങ്‌സ് 7 വിക്കറ്റ് നഷ്ടത്തില്‍ 502 റണ്‍സെടുത്താണ് ഡിക്ലയര്‍ ചെയ്തത്.

രണ്ടാം ദിവസം ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി വെറും ഇരുപത് ഓവര്‍ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ എല്‍ഗറുടെയും ഡീകോക്കിന്റെയും മികച്ച പ്രകടനം മത്സരം മാറ്റിമറിച്ചു.