ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മത്സരം നാളെ ആരംഭിക്കും

ഇന്ത്യ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വിശാഖപട്ടണത്ത് ആരംഭിക്കും. ട്വന്റി 20 പരമ്പര സമനിലയിലാക്കിയതിന്റെ ആത്മവിശ്വാസത്തോടെയാകും കരുത്തരായ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്ക ഇറങ്ങുക.

ബാറ്റിംഗ് നിരയിലെ പാളിച്ചകളും ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ പരിക്കുമാണ് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങള്‍. രോഹിത് ശര്‍മ ടെസ്റ്റില്‍ ഓപ്പണറായി എത്താനുള്ള സകല സാധ്യതകളും തെളിഞ്ഞിരിക്കുകയാണ്. രോഹിത് ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ അരങ്ങേറ്റത്തിനായി ശുഭ്മാന്‍ ഗില്‍ ഇനിയും കാത്തിരിക്കേണ്ടിവരും.വിക്കറ്റ് കീപ്പറായി റിഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹ വേണോ എന്നതാണ് ഇന്ത്യന്‍ ടീം നേരിടുന്ന മറ്റൊരു തലവേദന. ടെസ്റ്റില്‍ പന്തിന്റെ റെക്കോര്‍ഡ് ഭേദമാണെങ്കിലും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ പന്ത് വിക്കറ്റ് വലിച്ചെറിയുന്ന രീതി വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു.

SHARE