മൂന്നാം ട്വന്റി- 20 ഇന്ന്; ജയിച്ചാല്‍ ഇന്ത്യക്ക് അപൂര്‍വ നേട്ടം

ന്യൂസീലന്‍ഡ് മണ്ണില്‍ ആദ്യ ട്വന്റി 20 പരമ്പരജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ആധികാരികമായി ജയിച്ചിരുന്നു. ന്യൂസീലന്‍ഡില്‍ ഇന്ത്യ ഇതുവരെ ട്വന്റി 20 പരമ്പര വിജയിച്ചിട്ടില്ല. രണ്ടുവട്ടവും ന്യൂസീലന്‍ഡില്‍ പര്യടനത്തിനെത്തിയപ്പോള്‍ തോല്‍വിയായിരുന്നു ഫലം. മൂന്നാം ട്വന്റി 20 ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. മത്സരം ഉച്ചയ്ക്ക് 12.30 മുതല്‍.

ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഏഴുവിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ വിജയം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ നേതൃത്വം നല്‍കുന്ന ബൗളിങ് വിഭാഗവും ഇതുവരെ മികച്ചുനിന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്ത ശാര്‍ദൂര്‍ ഠാക്കൂറിന് പകരം നവദീപ് സൈനിയും ചഹറിന് പകരം കുല്‍ദീപ് യാദവും ഇന്ത്യന്‍ ടീമിലെത്താന്‍ സാധ്യതയുണ്ട്.

SHARE