രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലാന്റിന് മികച്ച തുടക്കം

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് മികച്ച തുടക്കം. 22 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 123 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ക്കാന്‍ കിവീസിന് ആയി.ഹെന്റി നിക്കോള്‍സും മാര്‍ട്ടിന്‍ ഗപ്റ്റിലും ചേര്‍ന്ന മികച്ച തുടക്കമാണ് കീവീസിന് നല്‍കിയത്. 93 റണ്‍സ് എത്തി നില്‍ക്കെ നിക്കോളാസ് പുറത്തായെങ്കിലും അര്‍ധസെഞ്ചുറി നേടിയ ഗപ്റ്റില്‍ ക്രീസിലുണ്ട്. ചഹലിനാണ് വിക്കറ്റ്.

രണ്ടു മാറ്റവുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരം നവദീപ് സയ്‌നി ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം യുസ്വേന്ദ്ര ചാഹലാണ് കളിക്കുന്നത്.

ന്യൂസീലന്‍ഡ് നിരയിലും രണ്ട് മാറ്റമുണ്ട്. സാന്റ്‌നര്‍ക്ക് പകരം ചാപ്മാനും സോധിക്ക് പകരം ജമെയ്‌സണും ടീമില്‍ ഇടം നേടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ജമെയ്‌സണിന്റെ അരങ്ങേറ്റ മത്സരമാണിത്.മൂന്നു ഏകദിനങ്ങളുള്ള പരമ്പരയില്‍ കിവീസ് 1-0ത്തിന് മുന്നിലാണ്. ആദ്യ ഏകദിനത്തില്‍ റോസ് ടെയ്‌ലറുടെ സെഞ്ചുറി മികവില്‍ കിവീസ് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

SHARE