ഏകദിനത്തിലും കോഹ്‌ലീ മയം; അനായാസ ജയം

ധര്‍മശാല: ടെസ്റ്റ് പരമ്പരയിലെ മേധാവിത്വം വിരാട് കോലിയുടെ നേതൃത്വത്തില്‍ തുടര്‍ന്നപ്പോള്‍ ന്യൂസീലന്‍ഡിനെതിരായ ഇന്ത്യക്ക് അനായാസ ജയം. വൈസ് ക്യാപിറ്റന്‍ കോഹ്‌ലി മുന്നില്‍നിന്ന് നയിച്ച ഒന്നാം ഏകദിനത്തില്‍ കിവീസ് ഉയര്‍ത്തിയ 191 റണ്‍സിനെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. അര്‍ധ സെഞ്ചുറിയുമായി (81 പന്തില്‍ 85 റണ്‍സ്) കളംനിറഞ്ഞ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 191 റണ്‍സ് വിജയലക്ഷ്യം 101 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 33.1 ഓവറില്‍ മറികടന്നു. കേദാര്‍ യാദവ് കോഹ്ലിക്കൊപ്പം പുറത്താകാതെ നിന്നു. ജയത്തോടെ അഞ്ചു മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലായി. സ്‌കോര്‍: ന്യൂസീലന്‍ഡ്- 190/10 (43.5 ഓവര്‍); ഇന്ത്യ- 194/4 (33.1 ഓവര്‍).


Warning: A non-numeric value encountered in /home/forge/test.chandrikadaily.com/wp-content/themes/Newspaper/includes/wp_booster/td_block.php on line 326