കൊല്‍ക്കത്തയില്‍ ഇന്ന് ഫുട്‌ബോള്‍ പൂരം

വലിയ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ഇന്ന് പ്രതീക്ഷിക്കുന്നില്ല. അതിനുള്ള കരുത്ത് ഇന്ത്യന്‍ ടീമിനുണ്ട്. ഗുവാഹത്തിയില്‍ ഒമാനോടേറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ സ്വന്തം തട്ടകത്തില്‍ സമനിലയില്‍ തളക്കാന്‍ നീലക്കടുവകള്‍ക്കായി.

ഇന്ത്യന്‍ ഫുട്‌ബോളിലെ ‘മെക്ക’ എന്നറിയപ്പെടുന്ന കൊല്‍ക്കത്തയില്‍ കളിക്കാനിറങ്ങുമ്പോള്‍ സ്റ്റേഡിയം ഇന്ത്യക്കായി ആര്‍പ്പുവിളിക്കുമ്പോള്‍ ബംഗ്ലാദേശിന് സ്ഥിതികള്‍ അത്ര എളുപ്പമാവില്ല.ഇന്ത്യന്‍ പ്രതിരോധത്തിലെ നെടുംതൂണെന്ന് വിളിക്കുന്ന സന്ദേശ് ജിങ്കന്റെ അഭാവം ടീമിനെ ബാധിക്കുമെങ്കിലും മലയാളി താരം അനസ് എടത്തൊടികയെപോലെയുള്ള പരിചയ സമ്പന്നരുടെ സാന്നിധ്യം കരുത്ത് തന്നെയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കുക.

ഇന്ത്യന്‍ ടീം