പാകിസ്താനിലേക്ക് തുളഞ്ഞു കയറിയ മൂന്നാം ഗോള്‍

മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

അഭിമാന പോരാട്ടത്തിന്റെ 51-ം മിനിറ്റിലാണ് നിഖിന്‍ തിമ്മയ്യ പാക് പോസ്റ്റിലേക്ക് തീപാറുന്ന ഉണ്ട കണക്കെ വിജയ ഗോള്‍ കരസ്ഥമാക്കിയത്.

2-2 ന് സമനിലയില്‍ നീങ്ങിയിരുന്ന മത്സരത്തിന്റെ അവസാന നിമഷത്തിലാണ് ആവേശത്തിന്റെ ഗോള്‍ പിറന്നത്.
നേരത്തെ ഒരവസം നഷ്ടപ്പെടുത്തിയ തിമ്മയ്യയ്ക്ക് ഇക്കുറി ഗോളിയെ ഒന്നാന്തരമായി കളിപ്പിച്ചാണ് ബോള്‍ വലയിലേക്ക് കയറ്റിയത്.

ജസ്ജിത് നല്‍കിയ പാസ് പിടിച്ചെടുത്ത രമണ്‍ദീപാണ് നിഖിന്‍ തിമ്മയ്യക്ക് പന്ത് നല്‍കിയത്. കളിയുടെ അന്ത്യ നിമിഷത്തിലായിരുന്നു രാജ്യത്തെ മുന്നിലാക്കിയ ഈ ഗോള്‍. അതേസമയം അമ്പത്തിമൂന്നാം മിനിറ്റില്‍ ഇന്ത്യയെ വിറപ്പിച്ച് പാകിസ്താന് ഒരു പെനാല്‍റ്റി കോര്‍ണര്‍ നേടിയെങ്കിലും പന്ത് നിയന്ത്രിക്കാനാവാതെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

 

വീഡിയോ കാണാം…