രാജ്യത്തെ വിറപ്പിച്ച പൊടിക്കാറ്റില്‍ മരണം 39 കടന്നു; വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി, കേരളത്തിന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാഴ്ത്തിയ കനത്ത മഴയും പൊടിക്കാറ്റിലും  മരണം 39 കടന്നു. 53 പേര്‍ക്ക് പരിക്കേറ്റതായും ദുരിതാശ്വാസ നിവാരണ കമ്മീഷന്‍ സജയ് കുമാര്‍ അറിയിച്ചു. ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ശക്തമായ പൊടിക്കാറ്റ് വീശിയടിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം 18 പേര്‍ മരിച്ചു. രണ്ടുദിവസം കൂടി സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മരണ സംഖ്യയും നാശനഷ്ടവും വര്‍ദ്ധിച്ചേക്കുമെന്നുമാണ് വിവരങ്ങള്‍.

ഡല്‍ഹിയിലെ അന്താരാഷ്ട്ര ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്നലെ ഉച്ചമുതല്‍ തടസ്സപ്പെട്ടു. മെട്രോ സര്‍വീസുകളും റോഡ് ഗതാഗതവും നിര്‍ത്തലാക്കിയിട്ടുണ്ട്.ഡല്‍ഹിക്ക് പുറമെ അതിര്‍ത്തി നഗരങ്ങളായ ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളിലും പൊടിക്കാറ്റ് ശക്തമാണ്.

പുലര്‍ച്ചെ മുതല്‍ ചൂടുള്ള കാലാവസ്ഥയായിരുന്നു ഡല്‍ഹിയില്‍. എന്നാല്‍, ഉച്ചയ്ക്ക് ശേഷം മഴ ആരംഭിക്കുകയും അതിന് പിന്നാലെ കാറ്റുവീശുകയുമായിരുന്നു.മരങ്ങള്‍ കടപുഴകി റോഡിലേക്ക് വീണത് പലയിടത്തും ഗതാഗത തടസ്സമുണ്ടാക്കി. പലയിടങ്ങളിലും വീടിനുമുകളിലേക്ക് മരങ്ങള്‍ വീണ് നാശനഷ്ടമുണ്ടായി. മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശുന്നത്.പുലര്‍ച്ചെ മുതല്‍ ചൂടുള്ള കാലാവസ്ഥയായിരുന്നു ഡല്‍ഹിയില്‍. എന്നാല്‍, ഉച്ചയ്ക്ക് ശേഷം മഴ ആരംഭിക്കുകയും അതിന് പിന്നാലെ കാറ്റുവീശുകയുമായിരുന്നു.

കഴിഞ്ഞയാഴ്ച വീശിയടിച്ച പൊടിക്കാറ്റിലും പേമാരിയിലും രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശം വിതച്ചിരുന്നു. 140ലധികം ആളുകള്‍ മരിക്കുകയും 3000ത്തില്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നുകേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്.