ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടിട്വന്റി; നാളത്തെ കളിയുടെ ഗതി ഇങ്ങനെ

മൊഹാലി: ഇന്ത്യദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. മത്സരം നടക്കുന്ന മൊഹാലിയില്‍ നാളെ മഴ പെയ്യില്ലെന്നാണ് കാലവസ്ഥാ പ്രവചനം. തെളിഞ്ഞ കാലവസ്ഥായിയിരിക്കുമെന്നും അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ നാളെ റണ്‍മഴ പെയ്യുമെന്നാണ് പിച്ച് റിപ്പോര്‍ട്ട്. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

SHARE