ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് ബൗളിങ്; ജഡേജ ടീമില്‍

ദുബായ്:ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബംഗ്ലദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ പുറത്തായ ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കു പകരം രവീന്ദ്ര ജഡേജ ടീമില്‍ ഇടംപിടിച്ചു. പാകിസ്താനെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.  അതേസമയം ലങ്കയെ തേല്‍പ്പിച്ച ബംഗ്ലാദേശ് അഫാഗാനിസ്താനെതിരെ തോല്‍വിയുമായാണ് സൂപ്പര്‍ ഫോറില്‍ എത്തിയത്.