ഇന്ത്യയില്‍ കോവിഡ് ബാധ അഞ്ച് ലക്ഷം കടന്നു; മരണം 15,685 ആയി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,552 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5,08,953 ആയി. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രാജ്യത്ത് രോഗം കണ്ടെത്തുന്നത് ഇതാദ്യമാണ്. 24 മണിക്കൂറിനിടെ 384 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 15,685 ആയി.

രാജ്യത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം മരണ നിരക്കും വന്‍തോതിലാണ് വര്‍ധിക്കുന്നത്. 1,97,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,95,881 പേര്‍ക്ക് ഇതിനോടകം രോഗം ഭേദമായി. രാജ്യത്ത് ജൂണ്‍ 26 വരെ 79,96,707 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. വെള്ളിയാഴ്ച മാത്രം ഇന്ത്യ 2,20,479 സാമ്പിളുകള്‍ പരീക്ഷിച്ചത്.