അവസരങ്ങള്‍ തുറന്ന് റെയില്‍വേ; 7030 ഒഴിവുകള്‍

ഇന്ത്യന്‍ റെയില്‍വേയുടെ വെസ്റ്റ്, വെസ്റ്റ് സെന്‍ട്രല്‍, സെന്‍ട്രല്‍, സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് സെന്‍ട്രല്‍, സൗത്ത് വെസ്റ്റേണ്‍ സോണുകളിലായി 7030 അവസരങ്ങള്‍. ഇതില്‍ 6910 ഒഴിവുകള്‍ അപ്രന്റിസ്ഷിപ്പിനുള്ളതാണ്. 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി.യും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യുമാണ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാനുള്ള യോഗ്യത. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, കായികതാരങ്ങള്‍ എന്നിവയാണ് ഒഴിവുള്ള മറ്റ് തസ്തികകള്‍.
മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജനുവരി 9. വെബ്‌സൈറ്റ്: www.rrc-wr.com
പട്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 2234 അപ്രന്റിസ് ഒഴിവുണ്ട്. അവസാനതീയതി: ജനുവരി 10. വെബ്‌സൈറ്റ്: www.rrcecr.gov.in
സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ അവസാന തീയതി: ജനുവരി 16. വെബ്‌സൈറ്റ്: www.rrchubl-i.in

വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസാന തീയതി: ഡിസംബര്‍ 31. വെബ്‌സൈറ്റ്: www.wcr.indianrailways.gov.in

സെന്‍ട്രല്‍ റെയില്‍വേയില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ 78 ഒഴിവാണുള്ളത്. അവസാന തീയതി ജനുവരി 11. വെബ്‌സൈറ്റ്: www.cr.indianrailways.gov.in
നോര്‍ത്ത്, സൗത്ത് റെയില്‍വേകളിലാണ് കായികതാരങ്ങളുടെ 21 വീതം ഒഴിവാണുള്ളത്. സതേണ്‍ റെയില്‍വേയില്‍ ജനുവരി 14 വരെയും നോര്‍ത്തേണ്‍ റെയില്‍വേയില്‍ ജനുവരി 18 വരെയും അപേക്ഷ സ്വീകരിക്കും. വെബ്‌സൈറ്റ്: www.sr.indianrailways.gov.in, www.rrcnr.org

SHARE