അതിര്‍ത്തി കടന്ന് പറന്നു; പാക് ഹെലികോപ്ടറിന് നേര്‍ക്ക് ഇന്ത്യ വെടിയുതിര്‍ത്തു

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തി ഭേദിച്ച് പറന്ന പാക് ഹെലികോപ്ടറിനു നേരെ ഇന്ത്യന്‍ സേന വെടിവച്ചു. ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയിലാണ് സംഭവം.

ഇന്ന് ഉച്ചയ്ക്ക് 12.30നാണ് പൂഞ്ചിലെ മലയോര മേഖലക്കടുത്ത് വെള്ള നിറത്തിലുള്ള പാക് ഹെലികോപ്ടര്‍ പറന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും അതിര്‍ത്തിക്ക് 300 മീറ്റര്‍ അകലെ പാക് വിമാനം പറന്നിരുന്നു. എന്നാല്‍ ഇത്തവണത്തേത് വളരെ ഗൗരവകരമായാണ് പ്രതിരോധവൃത്തങ്ങള്‍ കാണുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിംഗ് രണ്ടാം മിന്നലാക്രമണത്തിന് സമാനമായ മറുപടി പാകിസ്ഥാന് നല്‍കിയതായി പ്രതികരിച്ചിരുന്നു. ചില വലിയ കാര്യങ്ങളൊക്കെ നടന്നിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാകിസ്താന്‍ വെടിവയ്പ്പ് നടത്തുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണമെടുക്കാതെ ശക്തമായി തിരിച്ചടിക്കാനാണ് സൈനികരോട് പറഞ്ഞിട്ടുള്ളതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.

SHARE