നിയന്ത്രണരേഖയില്‍ പാക് പ്രകോപനം: ഇന്ത്യന്‍ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

ജമ്മു: നിയന്ത്രണരേഖയില്‍ പാകിസ്താന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളിലായി മൂന്നു തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെയും സാധാരണക്കാര്‍ക്കു നേരെയും പാക് സൈന്യം വെടിയുതിര്‍ക്കുകയും മോട്ടോര്‍ ബോംബാക്രമണം നടത്തുകയും ചെയ്തതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. പ്രദേശത്ത് പാക് സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

SHARE