ദില്ലി: ലോകരാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത്. പ്രതിദിന രോഗബാധ പതിനായിരത്തോളമായ സാഹചര്യത്തില്‍ ഇന്ത്യ ബ്രിട്ടണിനെ മറികടന്നതായി കോവിഡ് വേള്‍ഡോ മീറ്റര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ കൂടി പുറത്ത് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. പ്രതിദിന രോഗബാധയിലും മരണനിരക്കിലും ഇന്ത്യ രണ്ടാമതാണ്. മെയ് 24 ന് പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനെട്ടു ദിവസത്തിനുള്ളിലാണ് നാലാം സ്ഥാനത്തേക്ക് എത്തിയത്.
രാജ്യത്ത് കൊവിഡ് വലിയൊരു വിഭാഗത്തെ ബാധിച്ചേക്കാമെന്നും വരും ദിവസങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമെന്നും ഐ.സി.എം.ആര് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നും ഐ.സി.എം.ആര് മുന്നറിയിപ്പ് നല്കി.
ലോകത്ത് കോവിഡ് ബാധികരില് ഇന്ത്യക്ക് മുന്നില്‍ അമേരിക്ക,ബ്രസീല്‍,റഷ്യ എന്നീ രാജ്യങ്ങളാണ് ഉള്ളത്.