അടിക്കു തിരിച്ചടി; ന്യൂസ്ലന്റിനെതിരായ ഒന്നാം ടി ട്വന്റിയില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ന്യൂസിലാന്റിനെതിരായ ഒന്നാം ട്വന്റി ട്വന്റിയില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. ന്യൂസ്ലന്റ് ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ഇന്ത്യ ആറുവിക്കറ്റിന് ജയിച്ചത്. ടോസ് നഷ്ടമായി ബാറ്റിങ് തുടങ്ങിയ ന്യൂസ്ലന്റ് ഉയര്‍ത്തിയത് 204 റണ്‍സ് ലക്ഷ്യം. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു പന്തുകള്‍ ബാക്കിയിരിക്കെ ലക്ഷ്യം ഭേദിക്കുകയായിരുന്നു.

വെടിക്കെട്ട് ബാറ്റിങ്ങുമായി കെ.എല്‍ രാഹുലും മികച്ച പ്രകടനവുമായി വിരാട് കോലിയും പിടിച്ചു നിന്നതോടെ തന്നെ ഇന്ത്യ ഏതാണ്ട് ജയം ഉറപ്പിച്ചിരുന്നു. അവസാന ഓവറുകളില്‍ ശ്രേയസ് അയ്യരു കൂടി വന്നു അടിച്ചുപൊലിപ്പിച്ചതോടെ ഇന്ത്യ ജയം കൈപിടിയിലൊതുക്കി.

നേരത്തെ ഓപ്പണറായ രോഹിത് ശര്‍മയെ ഇന്ത്യക്ക് പെട്ടെന്ന് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ കോലിയും രാഹുലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുമന്ന വിധം പ്രകടനം കാഴ്ചവെച്ചു. 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റിനിടെ ചേര്‍ത്തത്.
കെ.എല്‍ രാഹുല്‍ 27 പന്തില്‍ നേടിയത് 56 റണ്‍സ്.
ശ്രേയസ് അയ്യര്‍ 29 പന്തില്‍ 58 റണ്‍സ് (നോട്ട് ഔട്ട്)
വിരാട് കോലി 32 പന്തില്‍ 45 റണ്‍സ്.
ഇവരാണു പ്രധാന സ്‌കോറര്‍മാര്‍.
ജയിക്കുന്ന നേരത്ത് മനീഷ് പാണ്ഡേ ആയിരുന്നു ശ്രേയസ് അയ്യരിനൊപ്പം ക്രീസിലുണ്ടായിരുന്നത്. പതിനാലു റണ്‍സാണ് പാണ്ഡെയുടെ സമ്പാദ്യം.

നേരത്തെ കിവീസിനു വേണ്ടി 59 റണ്‍സുമായി കോളിന്‍ മണ്‍റോയും 54 റണ്‍സുമായി റോസ് ടെയ്‌ലറും 51 റണ്‍സുമായി വില്യംസണുമാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

SHARE