നിങ്ങളുടെ ഭാരം കുറച്ച് പാര്‍ട്ടിയുടെ ഭാരം കൂട്ടാന്‍ ശ്രമിക്കൂ; രേണുകാ ചൗധരിയോട് വെങ്കയ്യാ നായിഡു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി രേണുകാ ചൗധരിക്ക് രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ അസാധാരണ ഉപദേശം. കാലാവധി കഴിഞ്ഞ രാജ്യസഭാംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് വേളയിലാണ് രേണുകാ ചൗധരിക്ക് വെങ്കയ്യയുടെ ഉപദേശം കിട്ടിയത്. രേണുകയുടെ തടിയെ കുറിച്ചായിരുന്നു വെങ്കയ്യാ നായിഡുവിന്റെ കമന്റ്.

തന്റെ വിടവാങ്ങല്‍ പ്രസംഗത്തിനിടെ അദ്ദേഹത്തിന് (വെങ്കയ്യ നായിഡുവിന്) എന്നെ തടിക്കും മുമ്പേ അറിയാം. എന്റെ വണ്ണത്തെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. പൊതുപ്രവര്‍ത്തനത്തിന് ഈ തടി കുറക്കേണ്ടതുണ്ട്- രേണുക പറഞ്ഞു.

പിന്നാലെയായിരുന്നു നായിഡുവിന്റെ ഉപദേശം. നിങ്ങള്‍ തടി കുറക്കണമെന്നാണ് എന്റെ ചെറിയ ഉപദേശം. ഒപ്പം പാര്‍ട്ടിയുടെ ഭാരം കൂട്ടാനും ശ്രദ്ധിക്കണം. കോണ്‍ഗ്രസിന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നായിരുന്നു ഇതിനോട് രേണുകയുടെ പ്രതികരണം.

SHARE