ജോഹന്നാസ്ബര്‍ഗ് ടെസ്റ്റ് : കോഹ്‌ലിക്ക് ഫിഫ്ടി , ഇന്ത്യ പൊരുതുന്നു

Indian Captain Virat Kohli drives a delivery through the covers to the boundary during the first day of the third Sunfoil Test match between South Africa and India held at the Wanderers Stadium in Johannesburg, South Africa on the 24th January 2018 Photo by: Shaun Roy / BCCI / SPORTZPICS

ജോഹന്നാസ്ബര്‍ഗ്: തുടക്കത്തിലെ തിരിച്ചടിക്കു ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ പൊരുത്തുന്നു. തുടക്കത്തിലെ ഓപണര്‍മാരായ കെ എല്‍ രാഹുല്‍ (0), മുരളി വിജയ് (8) എന്നിവരെ ന്ഷ്ടമായ ഇന്ത്യക്ക് വേണ്ടി നായകന്‍ വിരാട് കോഹ് ലി (54) അവസരോചിത ഇന്നിങ്‌സാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 101 പന്തില്‍ ഒമ്പത് ഫോറിന്റെ അകമ്പടിയോടെയാണ് കോഹ്‌ലി അര്‍ധ സെഞ്ച്വറി തികച്ചത്. കോഹ്‌ലിയെ എബി ഡിവില്ലേഴ്‌സിന്റെ കൈകളിലെത്തിച്ച് എന്‍ഗിഡി മടക്കി. ഒടുവില്‍ വിവരം കിടുമ്പോള്‍ 46 ഓവറില്‍ മൂന്നിന് 100 റണ്‍സെന്ന നിലയിലാണ് ടീം ഇന്ത്യ ചേതേശ്വര്‍ പൂജാര (22) , അജിന്‍ക്യ രഹാനെ (2) എന്നിവരാണ് ക്രീസില്‍.

ദക്ഷിണാഫ്രിക്കന്‍ പേസിനെ ശ്രദ്ധാപൂര്‍വ്വം നേരിട്ട പൂജാര 54 നേരിട്ടാണ് ഒരു റണ്‍ നേടിയത്. ക്രീസില്‍ നായകന്‍ കോഹ് ലിക്ക് ശക്തമായ പിന്തുണയാണ് പൂജാര നല്‍കിയത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 85 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഉയര്‍ത്തിയത്. ഫില്‍ലാന്‍ഡറും റബാഡയും എന്‍ഗിഡിയെ കൂടാതെ ഒന്നു വീതം വിക്കറ്റുകള്‍ നേടി.

ടീമില്‍ രണ്ട് മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യന്‍ നിരയില്‍ അശ്വിനേയും രോഹിത് ശര്‍മയേയും പുറത്തിരുത്തിയപ്പോള്‍ പകരം ഭുവനേശ്വര്‍ കുമാറിനേയും അജിന്‍ക്യ രഹാനെയേയും ടീമില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജിന് പകരം അന്‍ഡിലി ഫെലുക്കുവായോയ്ക്കും അവസരം ലഭിച്ചു. മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പര ആദ്യത്തെ രണ്ടു മത്സരങ്ങള്‍ ജയിച്ച് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിട്ടുണ്ട്.

SHARE