രാജ്യത്ത് ക്രമാതീതമായ സാമ്പത്തിക തകര്‍ച്ചയെന്ന് കോണ്‍ഗ്രസ്സ്

രാജ്യം ക്രമാതീതമായ സാമ്പത്തിക തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് വാക്താവ് ആനന്ദ് ഷര്‍മ ന്യൂ ഡല്‍ഹിയില്‍ ആരോപിച്ചു. സാമ്പത്തിക സര്‍വ്വേയോടു പ്രതികരിക്കവെയാണ് അനന്ദ ശര്‍മ സര്‍ക്കാറിനെതിരില്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തു വന്നത്. ഇന്ത്യയുടെ സാമ്പത്തിക രംഗം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാറിന്റെ തെറ്റായ തീരുമാനങ്ങളാണ് തിരിച്ചടികളുടെ കാരണം. നഷ്ടങ്ങള്‍ കുറക്കാനാണ് സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ പ്രയോജപ്പെട്ടതെന്ന സര്‍ക്കാര്‍ വാദത്തേയും അദ്ദേഹം വിമര്‍ശിച്ചു.

സാമ്പത്തിക രംഗം വളരെ ദുര്‍ബലപ്പെട്ടിരിക്കുന്നു. പുതിയ നിക്ഷേപങ്ങളൊന്നും രാജ്യത്ത് ഉണ്ടാകുന്നില്ല. ജോലി സാധ്യതകളും തീരേ കുറഞ്ഞുകൊണ്ടിരിക്കുന്നു. നമ്മുടേത് തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

SHARE