24 മണിക്കൂറിനിടെ 1076 പുതിയ രോഗബാധിതര്‍; ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 11,000 പിന്നിട്ടു. ഇതുവരെ 11,439 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38 പേരാണ് രാജ്യത്ത് മരിച്ചത് . 1076 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളം 377 ജീവനാണ് ഇതുവരെ നഷ്ടമായത്. 1,306 പേര്‍ പൂര്‍ണമായും രോഗം ഭേദമായി ആശുപത്രിവിട്ടു.

9,756 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്.രാജ്യത്ത് കൂടുതല്‍ രോഗബാധിതരും മരണവും മഹാരാഷ്ട്രയിലാണ്. 2,684 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 178 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 1,561 പേര്‍ക്ക് രോഗം ബാധിച്ചു. 30 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 1,204 ആയി ഉയര്‍ന്നു. മരണം 12 ആയി.രാജസ്ഥാനില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു.മരണസംഖ്യയില്‍ രണ്ടാമതുള്ള മധ്യപ്രദേശില്‍ 53 പേര്‍ മരിച്ചു. രോഗികള്‍ 741 ആയി വര്‍ധിച്ചു.രോഗബാധിതരുടെ എണ്ണത്തില്‍ പത്താമതുള്ള കേരളത്തില്‍ 386 രോഗികളാണുള്ളത്.

SHARE