രാജ്യത്ത് 5,609 പുതിയ കോവിഡ് കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് 5,609 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 132 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,12,359 ആയി ഉയര്‍ന്നു. കോവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടത് 3435 പേരാണ്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം അയ്യായിരത്തിനുമുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ മഹാരാഷ്ട്രയിലാണ്. ഇവിടെ ആകെ രോഗികളുടെ എണ്ണം നാല്‍പതിനായിരത്തിലേക്ക് അടുക്കുകയാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2250 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 64 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്.

SHARE