രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4970 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണത്തില്‍ കുതിച്ചുകയറ്റമുണ്ടായത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,01,139 ആയി. ഒറ്റ ദിവസത്തിനിടെ 134 പേരാണ് കോവിഡ് മൂലം മരിച്ചത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3163 ആയി.

കോവിഡ് ബാധിച്ച് 58,803 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 39,173 പേര്‍ രോഗമുക്തി നേടി.35058 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 1249 പേരാണ് മരിച്ചത്.മുംബൈ നഗരമാണ് രോഗബാധയില്‍ ഏറ്റവും കൂടുതല്‍ ആശങ്കയുയര്‍ത്തുന്നത്. മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 22000 കടന്നിട്ടുണ്ട്. തമിഴ്‌നാട് 11760, ഗുജറാത്ത് 11745, ജമ്മു കശ്മീര്‍ 1289, ഡല്‍ഹി 10054 എന്നിങ്ങനെയാണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങള്‍.

SHARE