ഇന്ത്യയില്‍ കോവിഡ് സാമൂഹിക വ്യാപനത്തിന്റെ തെളിവില്ലെന്ന് ഐസിഎംആര്‍

കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് രാജ്യം പ്രവേശിച്ചുതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്

രാജ്യത്ത് നിലവില്‍ ആവശ്യത്തിന് പരിശോധനാ സംവിധാനങ്ങളും കിറ്റുകളും ഉണ്ട്. വൈറസ് ബാധയുടെ അളവില്‍ അമിതമായ വര്‍ധനവുണ്ടായാല്‍ പോലും സാഹചര്യത്തെ നേരിടാന്‍ സാധിക്കുന്ന രീതിയിലാണ് അത് ക്രമീകരിക്കപ്പെട്ടിട്ടുള്ളതെന്നും ഐസിഎംആര്‍ അറിയിച്ചു.ലാബുകളില്‍ നിലവിലുള്ള സൂക്ഷ്മ പരിശോധനക്കുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരു ലക്ഷംപേരെ പരിശോധിക്കാനുള്ള ഇപ്പോഴത്തെ ശേഷിക്ക് പുറമേ, പുതിയ ഉപകരണങ്ങള്‍ വഴി അഞ്ചുലക്ഷം പേരെ കൂടി പരിശോധിക്കാന്‍ തയ്യാറായിട്ടുണ്ടെന്നും ഐസിഎംആര്‍ അധികൃതര്‍ അറിയിച്ചു.

SHARE