രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു

രാജ്യത്ത് കോവിഡി ബാധിതരുടെ എണ്ണം 8000 കടന്നു. 8063 പേര്‍ക്കാണ് നിലവിലെ കണക്കനുസരിച്ച് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 242 പേര്‍ രോഗം ബാധിച്ചു മരിച്ചു. മഹാരാഷ്ട്രയിലേയും ദില്ലിയിലും കൊവിഡ് രോഗവ്യാപനമാണ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവിലേക്ക് നയിച്ചത്. ഇന്ന് 166 കോവിഡ് കേസുകളാണ് ദില്ലിയില്‍ സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് കേസുകള്‍ 1069 ആയി. ദില്ലിയില്‍ ഇന്ന് അഞ്ച് കൊവിഡ് രോഗികളാണ് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ദില്ലിയിലെ കൊവിഡ് മരണങ്ങള്‍ 19 ആയി.

മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1761 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 187 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് ബാധിച്ചത്. ഇതില്‍ 138 കേസുകളും മുംബൈയിലാണ്.
തെലങ്കാനയില്‍ ഇന്ന് രണ്ട് പേരാണ് കൊവിഡ് രോഗം ബാധിച്ചു മരിച്ചത്. 16 പേര്‍ക്ക് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചപ്പോള്‍ 51 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ തെലങ്കാനയിലെ ആകെ കൊവിഡ് മരണങ്ങള്‍ 14 ആയി.
മുക്തി നേടിയത്.

മഹാരാഷ്ട്ര, തമിഴ് നാട്, ദില്ലി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണത്തിനൊപ്പം രോഗമുക്തി നേടുന്നവരുടെ പട്ടികയിലും മഹാരാഷ്ട്രയാണ് മുന്നില്‍ . രോഗമുക്തിയില്‍ കേരളം രണ്ടാം സ്ഥാനത്താണ്. ലോക്ക് ഡൗണ്‍ ഇല്ലായിരുന്നെങ്കില്‍ ഈ മാസം പതിനഞ്ചോടെ രോഗികളുടെ എണ്ണം 8.2 ലക്ഷം ആകുമായിരുന്നുവെന്നത് ഐസിഎംആര്‍ പഠനമല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സ്ഥിതിവിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു വിലയിരുത്തലായിരുന്നു അതെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി പറഞ്ഞു.

SHARE