രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ വര്‍ധന ഉണ്ടായതായി കേന്ദ്രം

രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ നിരക്കില്‍ വര്‍ധന ഉണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുവരെ 60,490 പേരാണ് രോഗമുക്തരായത്. 41.61 ശതമാനമാണ് രോഗമുക്തി നിരക്കെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗവര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ലോകജനസംഖ്യയില്‍ ഒരു ലക്ഷം പേരില്‍ 4.4 എന്ന നിലയിലാണ് കോവിഡ് മരണനിരക്ക്. ഇന്ത്യയില്‍ ഒരു ലക്ഷം പേരില്‍ 0.3 എന്നതാണ് കണക്ക്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്. രാജ്യത്ത് കോവിഡ് പരിശോധനയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ തോതില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പ്രതിദിനം 1.1 ലക്ഷം സാംപിളുകളാണ് പരിശോധിക്കുന്നത്. 612 പരിശോധന ലാബുകള്‍ രാജ്യത്തുണ്ട്. ഇതില്‍ 430 എണ്ണം സര്‍ക്കാര്‍ ലാബുകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE