ഇന്ത്യ-ചൈന സൈനികര്‍ സിക്കിം അതിര്‍ത്തിയില്‍ നേര്‍ക്കുനേര്‍; സംഘര്‍ഷം

വടക്കന്‍ സിക്കിമിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ശനിയാഴ്ച ഇന്ത്യന്‍ ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍ വന്നതായും നേരിയ സംഘട്ടനമുണ്ടായതായും റിപ്പോര്‍ട്ട്. നാകു ലാ സെക്ടറിന് സമീപത്താണ് ഇരുവശത്തുമുള്ള സൈനികര്‍ തമ്മില്‍ അക്രമണസ്വഭാവത്തോടെ ഉന്തുംതള്ളുമുണ്ടായത്. ഇരുഭാഗത്തും ചെറിയ പരിക്കുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

150 ഓളം സൈനികര്‍ സംഘര്‍ഷ സമയത്ത് ഇവിടെയുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കും ഏഴ് ചൈനീസ് സൈനികര്‍ക്കും പരിക്കേറ്റെന്നാണ് ലഭിക്കുന്ന വിവരം.പ്രാദേശിക തലത്തില്‍ ആശയവിനിമയം നടത്തി സംഘര്‍ഷം അവസാനിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം സംഘര്‍ഷം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

SHARE