വാക്കു പാലിക്കാതെ പളനി മടങ്ങി; പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് എത്തില്ല

ചെന്നൈ: പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് വരാമെന്നറിയിച്ച് മടങ്ങിയെങ്കിലും സൈനികനായ പളനിക്ക് വിധി കാത്തുവെച്ചത് മറ്റൊന്ന്. കഴിഞ്ഞ ദിവസം ഇന്ത്യ-ചൈന ബോര്‍ഡറില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പഴളനി വീരമൃത്യു വരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് പളനി വീട്ടില്‍ വന്നു മടങ്ങിയത്. എന്നാല്‍ ആ വാക്ക് പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ അദ്ദേഹം മടങ്ങി. ചെന്നൈ രാമനാഥപുരം സ്വദേശിയായ പഴനി ഉള്‍പ്പെടെ ഇരുപതോളം സൈനികരാണ് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്.

ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് സൈനികന്റെ കുടുബാംഗങ്ങളെല്ലാവരും ഒത്തുകൂടിയിരുന്നു. പുതിയ വീടിന്റെ പണി പൂര്‍ത്തിയായതിന്റെ സന്തോഷത്തിലായിരുന്നു ഇത്. പളനിയുടെ നാല്‍പ്പതാം ജന്മദിനം കൂടിയായ അന്ന്. ഇക്കഴിഞ്ഞ ജനുവരിയിലാണ് ആര്‍മി ഹവീല്‍ദാര്‍ ആയ പളനി നാട്ടില്‍ വന്നുപോയത്. ഇനി പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മടങ്ങിയെത്തുമെന്നറിയിച്ചായിരുന്നു മടക്കം. എന്നാല്‍ ജൂണ്‍ ആദ്യവാരം വീട്ടിലേക്കു വിളിച്ചപ്പോള്‍ തന്നെ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ കുറിച്ച് ഇദ്ദേഹം കുടുംബാംഗങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നു.

തനിക്ക് പുതിയ ദൗത്യം വന്നിട്ടുണ്ടെന്നും ഉടനെയൊന്നും വീട്ടിലേക്ക് മടങ്ങാനാകില്ലെന്നുമായിരുന്നു ഭാര്യയായ വനതി ദേവിയെ സൈനികന്‍ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കുടുംബത്തെ തേടിയെത്തിയത് പളനിയുടെ മരണവാര്‍ത്തയായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരനും സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുകയാണ്. ഇയാളാണ് മരണവിവരം വീട്ടുകാരെ അറിയിക്കുന്നത്.

ബിഎ ബിരുദധാരിയായ പളനി, 18ാം വയസിലാണ് സൈനിക സേവനം തെരഞ്ഞെടുത്തത്. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികന്റെ സംസ്‌കാര ചടങ്ങുകള്‍ സ്വന്തം നാട്ടില്‍ ഇന്ന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ തന്നെ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വനതി ദേവിയാണ് പളനിയുടെ ഭാര്യ. പത്തും എട്ടും വയസുള്ള രണ്ട് മക്കളുണ്ട്.

SHARE