മായങ്കിന് സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. മായങ്ക് അഗര്‍വാളിന്റെ സെഞ്ചുറിയുടെ ബലത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. മായങ്ക് 156 റണ്‍സോടെയും രഹാനെ 82 റണ്‍സോടെയും ക്രീസിലുണ്ട്. പിരിയാത്ത നാലാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 184 റണ്‍സെടുത്തിട്ടുണ്ട്.

ഒര് വിക്കറ്റിന് 86 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. അബു ജായേദാണ് മൂന്ന് വിക്കറ്റും നേടിയത്. ഇടവേളയ്ക്കു ശേഷം ടീമിലേക്കു മടങ്ങിയെത്തിയ ക്യാപ്റ്റന്‍ വിരാട് കോലിയെ അബു ജായേദ് എല്‍ബിയില്‍ കുരുക്കുകയായിരുന്നു. രണ്ടു പന്തു മാത്രം നേരിട്ടാണ് കോലി പുറത്തായത്.