ഇന്ത്യക്കെതിരെ ഓസീസിന് 119 റണ്‍സിന്റെ വിജയലക്ഷ്യം

Colombo: India's Virat Kohli and Mahendra Singh Dhoni leaves the ground after their win in the match against SriLanka during the fifth ODI match in Colombo, Sri Lanka, on Sunday. PTI Photo by Manvender Vashist (PTI9_3_2017_000203B)

ഗുവാഹത്തി: രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ്ക്ക് 119 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ആദ്യം തെന്നെ നഷ്ടെപ്പെട്ടപ്പോള്‍ മധ്യനിരയും വാലറ്റവുമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കേദാര്‍ ജാദവ്, എം.എസ്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ഇന്ത്യയെ ആദ്യം ബാറ്റു ചെയ്യാന്‍ വിട്ട തീരുമാനം ശരിവയ്ക്കുന്നതായിരുന്നു കളിയുടെ ആദ്യ ഓവറുകള്‍. ഒന്നാം ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപണര്‍ രോഹിത് ശര്‍മ എട്ട് റണ്‍സും പിന്നാലെ വന്ന ക്യാപ്ടന്‍ വിരാട് കോഹ്‌ലി രണ്ടു റണ്‍സും എടുത്ത് പുറത്തായി. ബെഹ്രെന്‍ഡോഫിനായിരുന്നു രണ്ടു വിക്കറ്റുകളും. രണ്ടാം ഓവറില്‍ മനീഷ് പാണ്ഡെയും പുറത്തായതോടെ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. കേദാര്‍ ജാദവും എംഎസ് ധോണിയും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും അതും ഫലിച്ചില്ല. 13 റണ്‍സെടുത്ത ധോണിയെ ആദം സാംബയുടെ പന്തില്‍ ടിം പെയ്ന്‍ സ്റ്റംബ് ചെയ്ത് പുറത്താക്കുകയായിരുന്നു.

നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ബെഹ്രന്‍ഡോഫാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ബെഹ്രന്‍ഡോഫിന്റെ കരിയറിലെ രണ്ടാം ട്വന്റി 20 മത്സരമാണിത്. ആദം സാംബ രണ്ടു വിക്കറ്റും മാര്‍കസ് സ്‌റ്റോണിസ്, നഥാന്‍ കോള്‍ട്ടര്‍, അന്‍ഡ്രു ടൈ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

SHARE