കോവിഡ് 19 പ്രതിരോധത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഗോമൂത്രം ഉത്തമമാണെന്ന വിശ്വാസപ്രകാരം ഗുജറാത്തില്‍ ഗോമൂത്ര വില്‍പ്പന വര്‍ധിക്കുന്നതായി കണ്ക്കുകള്. ദിവസം 6,000 ലിറ്ററോളം ഗോമൂത്രം വിറ്റുപോകുന്നുണ്ടെന്ന് രാഷ്ട്രീയ കാമധേനു ആയോഗിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസം ഡല്‍ഹിയില്‍ അഖില ഭാരത ഹിന്ദു മഹാസഭ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഗോമൂത്രം രോഗപ്രതിരോധത്തിന് ഉത്തമമാണെന്ന പ്രചാരണം നടത്താന്‍ വേണ്ടിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ഗോമൂത്രം സേവിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത് നവമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തു.ഗോമൂത്രം സേവിക്കുന്നതിനൊപ്പം അണുനശീകരണത്തിനായി പലരും ബോഡി സ്പ്രേയായും ഉപയോഗിക്കുന്നുണ്ട്.