ചെന്നൈ: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നടക്കുന്ന ജനതാ കര്‍ഫ്യൂനെ സംബന്ധിച്ച വ്യാജപ്രചാരണം ഉള്‍പ്പെടുത്തി പ്രധാനമന്ത്രി ആഹ്വാനത്തിന് പിന്‍തുണ അര്‍പ്പിച്ചുകൊണ്ടുള്ള നടന്‍ രജനികാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു
കോവിഡ 19 സംബന്ധിച്ച ലോകത്ത് നിരവധി വ്യാജപ്രചാരണം നടക്കുന്ന പശ്ചാത്തലത്തില്‍ രജനിയുടെ വീഡിയോയില്‍ കൊറോണവൈറസിനെ കുറിച്ച് വസ്തുതാപരമായ തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ട്വീറ്റ് നീക്കം ചെയ്തത്.
വൈറസ് പടരുന്നത് തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്ന് വീഡിയോയില്‍ രജനികാന്ത് പറഞ്ഞിരുന്നു. വസ്തുതാപരമായി ഈ വിവരം തെറ്റാണ്, തെറ്റായ വിവരം സംബന്ധിച്ച ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കായാണ് രജനിയുടെ വീഡിയോ നീക്കം ചെയ്തത്.
കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിന് 12 മുതല്‍ 14 മണിക്കൂര്‍ വരെ വൈറസ്സിനെ പൂര്‍ണ്ണമായും തടയേണ്ടതുണ്ടെന്നും രജനി വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ രോഗബാധിതനായ ഒരു വ്യക്തിയുടെ തുമ്മലിനെ തുടര്‍ന്നുണ്ടാകുന്ന അണുബാധ ഉപരിതലത്തില്‍ ദിവസങ്ങളോളം നിലനില്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. രജനിയുെ വീഡിയോ തെറ്റിധാരണ പരത്തുന്നതാണെന്ന് വ്യക്തമായതോടെയാണ് നീക്കം ചെയ്തത്.
അതേസമയം, പ്രധാനമന്ത്രി ആഹ്വാനം ജനതാ കര്‍ഫ്യൂവിനെ സംബന്ധിച്ച നിരവധി വ്യാജ പ്രചാകരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പടരുന്നത്. രാത്രിയില്‍ വിമാനങ്ങള്‍ വഴി മരുന്നു തഴിക്കുമെന്നും, ഒറ്റ ദിവസം കൊണ്ടുള്ള കര്‍ഫ്യൂ കൊണ്ട് രാജ്യത്തു നിന്നും കൊറോണ വൈറസിനെ തുടച്ചുനീക്കപ്പെടുമെന്നും തുടങ്ങി വസ്ുതതകളെ മൂടിവെക്കുന്ന നിരവധി ഭീകര വ്യാജ വാര്‍ത്തകളാണ് വാട്‌ല്ആപ്പ് വഴിയും മറ്റും പ്രചരിക്കുന്നത്.