കേരളത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്റെ അവസാന തിയതി നീട്ടി

ന്യൂഡല്‍ഹി: കേരളത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടി. ഈ മാസം 31ല്‍ നിന്ന് സെപ്തംബര്‍ 15ലേക്കാണ് കാലാവധി നീട്ടിയത്. പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത നാശം വിതച്ച സാഹചര്യത്തിലാണ് തിയതി നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തിനു മാത്രമാണ് ഈ ഇളവെന്നും മറ്റു സംസ്ഥാനങ്ങളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 31നകം തന്നെ റിട്ടേണ്‍ സമര്‍പ്പിക്കണമെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.

SHARE