കൊറോണ; ക്ഷേത്ര വിഗ്രഹങ്ങള്‍ക്ക് മാസ്‌ക്ക് ധരിപ്പിച്ച് പൂജാരി

കൊറോണ വൈറസ് ലോകത്ത് പടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി ജാഗ്രതാ നിര്‍ദേശങ്ങളും ശക്തമായി നല്‍തി വരുന്നുണ്ട്. എന്നാല്‍ വാരണാസിയില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും മാസ്‌ക്ക് അണിയിച്ചിരിക്കുകയാണ് പൂജാരി. വരാണസിയിലെ പ്രഹ്ലാദേശ്വര്‍ ക്ഷേത്രത്തിലാണ് സംഭവം.

മാത്രമല്ല ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരോട് ഒരു കാരണവശാലും വിഗ്രഹത്തില്‍ തൊടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും പൂജാരി നല്‍കിക്കഴിഞ്ഞു. കൊറോണ വൈറസിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് ഭഗവാന്‍ വിശ്വനാഥന് ഒരു മാസ്‌ക് ഇട്ടുകൊടുത്തിരിക്കുകയാണെന്ന് ക്ഷേത്രത്തിലെ പൂജാരിയായ കൃഷ്ണ ആനന്ദ് പാണ്ഡെ പറഞ്ഞു. വൈറസ് പടാരാതിരിക്കാന്‍ വിഗ്രഹങ്ങളില്‍ തൊടാന്‍ പാടില്ലെന്ന് ഭക്തരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

SHARE