സര്‍വീസ് ചാര്‍ജില്ല; എസ്ബിഐ എടിഎമ്മില്‍ നിന്ന് സൗജന്യമായി ഇനി പണം പിന്‍വലിക്കാം

സര്‍വീസ് ചാര്‍ജ് നല്‍കാതെ എത്രതവണ വേണമെങ്കിലും ഇനി എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് പണമെടുക്കാം. കാര്‍ഡ് ഉപയോഗിച്ച് സൗജന്യമായി പണമെടുക്കാന്‍ പ്രതിമാസം നിശ്ചിതതവണയെ കഴിയൂ. എന്നാല്‍ ആപ്പ് ഉപയോഗിച്ച് എത്രതവണവേണമെങ്കിലും പണം പിന്‍വലിക്കാം.

കാര്‍ഡ് ഉപയോഗിക്കാതെ യോനോ ആപ്പ് വഴിയാണ് സേവന നിരക്ക് നല്‍കാതെ പണമെടുക്കാന്‍ എസ്ബിഐ സൗകര്യമൊരുക്കിയിട്ടുള്ളത്.
തിരഞ്ഞെടുത്ത എടിഎമ്മുകളില്‍ മാത്രമാണ് ഈ സൗകര്യം ഒരിക്കിയിരിക്കുന്നത്. ഒരു ദിവസം ഒരു അക്കൗണ്ടില്‍നിന്ന് പരമാവധി 20,000 രൂപവരെ പിന്‍വലിക്കാം. ഒറ്റത്തവണ പരമാവധി പിന്‍വലിക്കാവുന്നത് 10,000 രൂപയുമാണ്.

SHARE