കൊല്ലത്ത് അഞ്ചലില്‍ നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍

കൊല്ലത്ത് അഞ്ചലില്‍ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പൊലീസിന്റെ പിടിയിലായി.കുട്ടിയുടെ ബന്ധുവാണ് പിടിയിലായത്.

രക്ഷിതാക്കള്‍ക്കൊപ്പം മദ്രാസില്‍ നിന്ന് നാട്ടിലെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രിയിലെത്തിച്ച് നടത്തിയ വിശദ പരിശോധനയിലാണ് പീഡന വിവരം അറിഞ്ഞത്. തുടര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പൊലീസ് പിടിയിലായത്.

SHARE