പ്രണയവിവാഹത്തിന് കൂട്ട് നിന്നെന്ന് ആരോപിച്ച് യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പ്രണയവിവാഹത്തിന് കൂട്ടു നിന്നെന്ന ആരോപണത്തെ തുടര്‍ന്ന് യുവാക്കളെ വെട്ടിപ്പരിക്കേല്‍പിച്ചു. കാസര്‍ഗോഡാണ് സംഭവം. സുഹൃത്തുക്കളയ യുവാക്കള്‍ക്കാണ് വെട്ടേറ്റത്. മാക്കരംകോട് സ്വദേശി സതീഷ് (42), സുഹൃത്തായ സുധീഷ് (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

സതീഷിന് കൈക്കാണ് വെട്ടേറ്റത്. സതീഷിനെ മംഗലൂരു ആശുപത്രിയിലും സുധീഷിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടില്‍ നടന്ന ഒരു പ്രണയവിവാഹത്തിന് ഇരുവരും കൂട്ടു നിന്നെന്ന് ആരോപിച്ചാണ് ഒരുക്കൂട്ടം ആളുകള്‍ യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

സതീഷിനെ വീട്ടില്‍ കയറിയാണ് സംഘം വെട്ടിയതെന്ന് കുടുംബാംഗങ്ങള്‍ മൊഴി നല്‍കി. തങ്ങള്‍ കല്യാണ ചടങ്ങില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്ന് സതീഷ് പൊലീസിന് മൊഴി നല്‍കി.

SHARE