ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് ഇരട്ടി മധുരം

ജാര്‍ഖണ്ഡില്‍ ഭരണത്തിലേക്ക് നടന്നു നീങ്ങുന്ന മഹാസഖ്യത്തിന് ഇരട്ടി മധുരം. ബി.ജെ.പിയെ തകിടം മറിച്ച് ജെ.എം.എം-കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യം ജാര്‍ഖണ്ഡില്‍ ഭൂരിപക്ഷം നേടിയതിന് പിന്നാലെ സഖ്യത്തിന് പിന്തുണയുമായി കൂടുതല്‍ കക്ഷികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയും സഖ്യത്തിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചു.

‘ഞങ്ങളുടെ പിന്തുണ നിരുപാധികമായി ഹേമന്ത് സോറന്റെ സഖ്യത്തിനാണ്. കാരണം അവരാണ് ഭൂരിപക്ഷം തെളിയിച്ചത്’, ജാര്‍ഖണ്ഡിന്റെ മുന്‍ മുഖ്യമന്ത്രിയും ജെ.വി.എം.പി അധ്യക്ഷനും കൂടിയായ ബാബുലാല്‍ മറാണ്ടി പറഞ്ഞു.ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളിലാണ് ജെ.വി.എം.പി ജയിച്ചത്.

SHARE