ന്യൂഡല്‍ഹി: നാലാംഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിച്ച ഘട്ടത്തില്‍ രാജ്യത്ത് ഒറ്റദിവസത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായി ഇന്ന്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5242 കോവിഡ് 19 കേസുകളാണ് ഇന്ത്യയില്‍ പുതുതായി സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ ഉണ്ടാകുന്ന ഏറ്റവും കൂടിയ കേസുകളാണിത്. 24 മണിക്കൂറിനിടെ 157 പേര് മരിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊത്തം കൊറോണ വൈറസ് കേസുകള്‍ 96,169 ആയി. ഇതില്‍ 56,316 സജീവ കേസുകളും 36,823 സുഖം പ്രാപിച്ച രോഗികളും ഉള്‍പ്പെടുന്നു. അതേസമയം ഇന്ത്യയില്‍ ആകെ മരണം 3029 ആയി.
അടച്ചിടല്‍ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടും രോഗബാധിതരുടെ എണ്ണത്തിലെ വളര്‍ച്ച ആശങ്കക്കിടയാക്കുന്നുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൂടുതല്‍ ഇളവുകളോടെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍.