ഗുജറാത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ തകര്‍ന്ന നിലയില്‍. ഗുജറാത്തിലെ അംറേലി ജില്ലയിലുള്ള ഹരികൃഷ്ണ തടാകത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രതിമയാണ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പ്രതിമ തകര്ത്തതാരാണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു.
ഹരികൃഷ്ണ തടാകത്തിനടുത്തുള്ള പൂന്തോട്ടത്തില്‍ 2018ലാണ് മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്. സൂറത്ത് ആസ്ഥാനമായുടെ രത്ന വ്യാപാരിയുടെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന് പണി കഴിപ്പിച്ച ഈ പൂന്തോട്ടം 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതാണ്.