പൗരത്വ ഭേദഗതി നിയമം; ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈ ബെസന്റ് നഗറില്‍ കോലം വരച്ച് പ്രതിഷേധം. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. എന്നാല്‍ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്ന സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഇവരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ പോയ രണ്ട് അഭിഭാഷകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെയും അഭിഭാഷകരെയും ബെസന്ത് നഗറിലെ ജെ 5 ശാസ്ത്രി നഗര്‍ പോലീസ് സ്‌റ്റേഷന് അടുത്തുള്ള ഒരു കമ്മ്യൂണിറ്റി ഹാളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. എന്‍.ആര്‍.സിയും എന്‍.പി.ആറും നടപ്പിലാക്കരുതെന്നായിരുന്നു കോലത്തില്‍ എഴുതിയിരുന്നത്.

SHARE