ബിഹാറില്‍ പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്തു ; ബി.ജെ.പിക്ക് സ്ഥാനം നല്‍കാതെ നിതീഷ് കുമാര്‍

ബിഹാര്‍ മന്ത്രിസഭയിലേക്ക് എട്ട് പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്ത് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍. സഖ്യകക്ഷികളായ ബിജെപി, എല്‍ജെപി പാര്‍ട്ടികളില്‍ നിന്ന് ഒരാളെപ്പോലും മന്ത്രിയാക്കിയില്ല. എട്ടുപേരും ജെഡിയു മന്ത്രിമാരാണ്.
കേന്ദ്ര മന്ത്രിസഭയില്‍ നാമമാത്രമായ പ്രാതിനിധ്യം മാത്രമാണ് ലഭിച്ചതെന്ന് പറഞ്ഞ് ബിജെപിയുമായി ശീതസമരത്തിലാണ് ജെഡിയു.
ബിജെപിക്ക് സീറ്റുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അവര്‍ താല്‍പര്യം കാണിച്ചില്ല. അതുകൊണ്ട് മുഴുവന്‍ മന്ത്രിമാരെയും ജെഡിയു എടുത്തു എന്നാണ് പ്രതികരണം. ഇടഞ്ഞുനില്‍ക്കുന്ന നിതീഷിനെ അനുനയിപ്പിക്കാനുള്ള ശ്രമമാണിത് എന്നാണ് സംശയം.
ഇപ്പോള്‍ ബിജെപി മന്ത്രി സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഭാവിയില്‍ ഒഴിവ് വരുമ്പോള്‍ മന്ത്രിമാരെ നിര്‍ദേശിക്കാന്‍ തയ്യാറാണെന്നുമാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ജെഡിയു ബിജെപി തമ്മില്‍ ഒരു തര്‍ക്കവും നിലവിലില്ലെന്നും സഖ്യം തുടരുമെന്നുമാണ് നിതീഷ് കുമാര്‍ പറയുന്നത്.

SHARE