ആന്ധ്രാപ്രദേശില്‍ കോവിഡ് രോഗിയുടെ മൃതദേഹം ആളുമാറി കൈമാറി

ആന്ധ്രാപ്രദേശില്‍ കോവിഡ് രോഗിയുടെ മൃതദേഹം ആളുമാറി കൈമാറി ഹ്യദ്രോഗത്തെ തുടര്‍ന്ന് മരിച്ച നന്ത്യാല്‍ സ്വദേശിയുടെ ബന്ധുക്കള്‍ക്കാണ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വിട്ടുനല്‍കിയത്. കുര്‍ണൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് സംഭവം. മരിച്ച നന്ത്യാല്‍ സ്വദേശിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്‌കരിക്കുകയും ചെയ്തു.

സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പേരിലെ സാമ്യമാണ് പിഴവിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ വരുത്തിവെച്ചത് ഗുരുതര വീഴ്ച്ചയാണ്. ആന്ധ്രാപദേശില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള ജില്ലയാണ് കുര്‍ണൂല്‍. 16 പേരാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

SHARE