
ഇസ്്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്ഖാന് ആഗസ്റ്റ് 14ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. കാവല്‍ പ്രധാനമന്ത്രി നസീറുല് മുല്‍ക്കിന്റെ ആഗ്രഹപ്രകാരമാണ് പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ സ്വാതന്ത്ര്യദിനത്തിലേക്ക് മാറ്റുന്നതെന്ന് നിയമ മന്ത്രി അലി സഫറിനെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ പറയുന്നു. 11ന് സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഇമ്രാന്‍ഖാന്റെ ആഗ്രഹം.
ജൂലൈ 25ന് നടന്ന െതരഞ്ഞെടുപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച ഇമ്രാന്‍ഖാന്റെ പാകിസ്താന് തെഹ്രീകെ ഇന്‍സാഫ്(പിടിഐ) ആണ് പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിടിഐ അവകാശവാദമുന്നയിച്ചിട്ടുണ്ട്. ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം ആഗസ്റ്റ് പതിനൊന്നിനോ 12നോ മാത്രമേ നടക്കൂ. അങ്ങനെയാണെങ്കില്‍ സത്യപ്രതിജ്ഞ 14ലേക്ക് മാറ്റേണ്ടിവരും.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും മറ്റും നടക്കേണ്ടതുകൊണ്ട് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് അന്നേ ദിവസം നടക്കില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നീളുമെന്ന് അലി സഫര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ കമ്മീഷന് പൂര്ത്തീകരിച്ചുവരുന്നതേയുള്ളൂ. സ്വതന്ത്രര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ കമ്മീഷന് സമയം നല്‍കും.