ഉസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്നു വിളിച്ച് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍

ഇസ്‌ലാബാദ്: 2011ല്‍ ന്യൂയോര്‍ക്കിലെ ലോകവ്യാപാര കേന്ദ്രത്തിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്നു കരുതപ്പെടുന്ന ഉസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിളിച്ച് പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. നാഷണല്‍ അസംബ്ലിയെ (പാര്‍ലമെന്റ്) അഭിസംബോധന ചെയ്യുന്ന വേളയിലാണ് ഇംറാന്‍ ഉസാമയെ ഷഹീദ് (രക്തസാക്ഷി) എന്നു വിശേഷിപ്പിച്ചത്.

ആഗോള ഭീകരസംഘടന അല്‍ഖാഇദയുടെ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്‍ പാകിസ്താനില്‍ യു.എസ് നടത്തിയ ഓപറേഷനിലാണ് കൊല്ലപ്പെട്ടത്. 2011ലായിരുന്നു യു.എസ് ഓപറേഷന്‍.

‘നമ്മള്‍ നാണം കെട്ടുപോയി… അമേരിക്കക്കാര്‍ വന്ന അബട്ടാബാദില്‍ വച്ച് ഉസാമ ബിന്‍ ലാദനെ കൊന്നു. അദ്ദേഹത്തെ രക്തസാക്ഷിയാക്കി’- എന്നിങ്ങനെയായിരുന്നു ഇംറാന്റെ പ്രസംഗം.

നേരത്തെ, പാക് പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉസാമയെ ഭീകരവാദി എന്നു വിളിക്കാന്‍ ഇംറാന്‍ ഖാന്‍ വിസമ്മതിച്ചിരുന്നു.

SHARE