ചെന്നൈ: നീണ്ട അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടത്.
മരുന്നുകളോടു മികച്ച രീതിയില്‍ പ്രതികരിക്കുന്ന ജയലളിതയുടെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിശദീകരണം. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതിനാല്‍ നിലവില്‍ നല്കി വരുന്ന മരുന്നുകള്‍ തന്നെ തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.
ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അണ്ണാ ഡിഎംകെ നേതൃത്വവും അറിയിച്ചു. അതേസമയം ആരോഗ്യ വിവരം പുറത്തു വിട്ടതോടെ പ്രവര്‍ത്തകര്‍ ശാന്തരായിട്ടുണ്ട്. നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ ഇളവു വരുത്തേണ്ടെന്നാണ് പൊലീസ് തീരുമാനം.