കനത്ത മഴ ; ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു, കാസര്‍കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കനത്ത മഴ തുടരുന്നതിനാല്‍ ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 22 നും 23നും നടക്കേണ്ട പരീക്ഷകളാണ് മാറ്റിവെച്ചത്. 22 നു നടക്കേണ്ട പരീക്ഷ 30 ലേക്കും 23 ലെ പരീക്ഷ ഓഗസ്റ്റ് 1 നുമായിരിക്കും നടത്തുക.

കനത്ത മഴയെ തുടര്‍ന്നു കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. അപകടങ്ങള്‍ വരുത്തിവെക്കുന്ന രീതിയിലുള്ള യാത്രകള്‍ ആളുകള്‍ ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.

SHARE