കോവിഡ് മൂലം ലോകത്ത് പട്ടിണി ഇരട്ടിയാകുമെന്ന മുന്നറിയിപ്പുമായി യുഎന്‍

കോവിഡ് 19 പകര്‍ച്ചവ്യാധി എല്ലാ രാജ്യങ്ങളിലേക്കും ബാധിച്ചതോടെ വന്നഅടച്ചുപൂട്ടല്‍ ലോകത്ത് പട്ടിണി ഇരട്ടിയാക്കുമെന്ന് ഐക്യരാഷ്്ട്രസഭ. പകര്‍ച്ചവ്യാധിക്ക് പിന്നാലെ വരുന്ന ഈ മഹാവിപത്തൊഴിവാക്കാന്‍ നടപടി വേണമെന്ന് യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പു നല്‍കി. തുടരുന്ന ലോക്ഡൗണുകളാണ് കാരണം. ഈ വര്‍ഷം അവസാനത്തോടെ 26.5 കോടി മനുഷ്യര്‍ പട്ടിണിയുടെ പിടിയിലാകും. ആഫ്രിക്കന്‍ രാജ്യങ്ങളാണ് വലിയ ദുരിതം ഏറ്റുവാങ്ങുകയെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.

അന്നത്തെ ഭക്ഷണത്തിന് മാത്രം പണം കണ്ടെത്തിയിരുന്നു ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ലോകത്താകെ നിരവധി തൊഴില്‍ നഷ്ടമായിരിക്കുന്നത്. കൊറോണ വൈറസ് പ്രതിസന്ധി മൂലം ഇന്ത്യയില്‍ 400 ദശലക്ഷം ആളുകളുടെ തൊഴിലില്‍ ‘ദുരന്തകരമായ പ്രത്യാഘാതങ്ങള്‍’ ഉണ്ടാക്കുന്നതായും 195 ദശലക്ഷം ആളുകളില്‍ മുഴുവന്‍ സമയ ജോലിയോ അല്ലെങ്കില്‍ 6.7 ശതമാനം ജോലി ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎന്നിന്റെ തൊഴില്‍ സമിതി മുന്നറിയിപ്പ് നല്‍കി.