പൊലീസ് കോണ്‍സ്റ്റബിള്‍ പിഎസ്‌സി ക്രമക്കേട്, അന്വേഷണം വേഗത്തിലാക്കണം; എംഎസ്എഫ്

കോഴിക്കോട്: പൊലിസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ അനധികൃതമായി കയറിക്കൂടിയ എസ്എഫ്‌ഐ നേതാക്കള്‍ പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ജോലിയെന്ന സ്വപ്‌നത്തെയാണ് തകര്‍ക്കുന്നതെന്ന് എംഎസ്എഫ് അഭിപ്രായപ്പെട്ടു. റാങ്ക് ലിസ്റ്റില്‍ അനധികൃതമായി കയറിക്കൂടിയവര്‍ക്കെതിരെയുള്ള നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കിയാല്‍ മാത്രമേ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുകയുള്ളൂ.

അനര്‍ഹരെ ഒഴിവാക്കി അര്‍ഹരെ ഉള്‍പ്പെടുത്തി റാങ്ക് ലിസ്റ്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് അധികാരികളെ സമീപിക്കുമെന്ന് എംഎസ്എഫ് നേതൃത്വം അറിയിച്ചു.

SHARE