ഐ.എം വിജയന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

തൃശൂര്‍: ഫുട്‌ബോള്‍ താരം ഐ.എം വിജയന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കുറ്റുമുക്ക് ഐനിവളപ്പില്‍ മണിയുടെയും കൊച്ചമ്മുവിന്റെയും മൂത്തമകന്‍ കൃഷ്ണന്‍ എന്ന വിജു (52) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്‌റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വിജു സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒന്നരയോടെ മരിച്ചു.

നെഞ്ചിനും തലക്കും പരിക്കേറ്റ ഗുരുതരാവസ്ഥയിലായിരുന്നു വിജു. വിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എ.ആര്‍. ക്യാമ്പിലെ പൊലീസുകാരന്‍ വൈക്കം ഇല്ലിക്കല്‍ വീട്ടില്‍ ലിഗേഷിനു (31) നിസാര പരിക്കേറ്റു. ലിഗേഷും പ്രദേശത്തുണ്ടായിരുന്നവരും ചേര്‍ന്നാണ് വിജുവിനെ ആസ്പത്രിയിലെത്തിച്ചത്. ഭാര്യ: ലത. മക്കള്‍: കാവ്യ, കിരണ്‍, കൈലാസ്.

SHARE