ഇഗോര്‍ സ്റ്റിമാക്ക് പുതിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍

മുന്‍ ക്രൊയേഷ്യന്‍ പ്രതിരോധതാരം ഇഗോര്‍ സ്റ്റിമാക്കിനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി നിയമിച്ചു. ക്രൊയേഷ്യക്ക് വേണ്ടി ലോകകപ്പ് കളിച്ചിട്ടുള്ള താരം കൂടിയായ സ്റ്റിമാക്ക് സ്റ്റീഫന്‍ കോണ്‍സറ്റന്റൈന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് പരിശീലകനായി നിയമിതനാവുന്നത്. മുന്‍ ബെഗളൂരു എഫ്.സി കോച്ച് ആല്‍ബര്‍ട്ട് റോക്ക, ലീ മിന്‍ സുങ്, ഹകാന്‍ എറിക്‌സണ്‍ എന്നിവരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കെിലും സ്റ്റിമാക്കിന് നറുക്ക് വീഴുകയായിരുന്നു. ക്രൊയേഷ്യന്‍ രാജ്യാന്തര ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള സ്റ്റിമാക്ക് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ടീമിനെ അദ്ദേഹത്തിന്റെ പരിശീലന കാലയളവില്‍ ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് എത്തിച്ചിരുന്നു.
എ.ഐ.എഫ്.എഫ് ആസ്ഥാനത്ത് നടന്ന അഭിമുഖങ്ങള്‍ക്കും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ടെക്‌നിക്കല്‍ കമ്മിറ്റി സ്റ്റിമാക്കിനെ നിര്‍ദേശിച്ചത്